ഖത്തര്‍ വിമാനം തിരിച്ചുവിട്ടു,ഷാര്‍ജ വിമാനം തിരിച്ചിറക്കി

Advertisement

തിരുവനന്തപുരം.ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടു. പുലർച്ചെ 3:10ന് എത്തിയ വിമാനം 5:18ന് കോഴിക്കോട്ടേക്ക് പോയി. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഷാര്‍ജ്ജ എയര്‍ ഇന്ത്യ വിമാനത്തില്‍ പുക കണ്ടത് ആശങ്കപരത്തി. വിമാനം അടിയന്തിരമായി തിരിച്ചിറക്കി

നെടുമ്പാശ്ശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 10.36ന് പുറപ്പെട്ട വിമാനത്തില്‍ പുക കണ്ടതോടെ 11.30ഓടെ തിരിച്ചിറക്കുകയായിരുന്നു.