റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി അടുത്ത മാസം ഇന്ത്യയിലെത്തും.
സെപ്തംബര്‍ 9, 10 ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന സല്‍മാന്‍ 11ന് ഇന്ത്യന്‍ നേതൃത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തും. സല്‍മാന് രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കും. 2019 ഫെബ്രുവരിയില്‍ ഉപപ്രധാനമന്ത്രിയായിരിക്കെ സല്‍മാന്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം തിരക്കുകള്‍ പരിഗണിച്ച് സല്‍മാന്‍ റദ്ദാക്കിയിരുന്നു.