റിയാദ്: രാജ്യത്തെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 15201 പേരെ ഒരാഴ്ച്ചയ്ക്കിടയില്‍ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍ വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ രാജ്യത്തെ മുഴുവന്‍ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
9233 പേര്‍ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1697 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങള്‍ക്ക് 4271 പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ സെപ്റ്റംബര്‍ 21 മുതല്‍ സെപ്റ്റംബര്‍ 27 വരെയുള്ള കാലയളവില്‍ രാജ്യത്തെ റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 11465 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Home International Pravasi തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 15201 പേരെ ഒരാഴ്ച്ചയ്ക്കിടയില്‍ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍