സൗദിയിൽ 15 വിദേശ നിയമ സ്ഥാപനങ്ങൾക്ക് ലൈസൻസ്

Advertisement

ജിദ്ദ: 15 വിദേശ നിയമ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിയ മപരമായ തൊഴിൽ ചെയ്യുന്നതിന് മറ്റ് 15 അപേക്ഷകൾ പഠിച്ചുവരുകയാണെന്നും അമേരിക്ക, യു.കെ തുടങ്ങിയ ചില രാജ്യങ്ങളിൽനി ന്നുള്ള നിരവധി കമ്പനികൾക്ക് ലൈസൻസ് അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അഭിഭാഷക തൊഴിൽ വികസിപ്പിക്കുക, പ്രാ ക്ടീഷണർമാരുടെ കാര്യക്ഷമത വർധിപ്പിക്കു ക, രാജ്യത്തെ ബിസിനസ്, നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടതാ ണിതെന്നും പറഞ്ഞു.

നാജിസ് ഇലക്ട്രോണിക് ജുഡീഷ്യൽ സർവിസ് പ്ലാറ്റ്ഫോം വഴി വിദേശ നിയമസ്ഥാപന ങ്ങൾക്ക് നിയമപരിശീലനത്തിനായി ലൈസ ൻസിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാ ണ്. അപേക്ഷകർ അതിൽ പ്രവേശിച്ച് വിദേശ നിയമസ്ഥാപനത്തിന് വേണ്ടി ലീഗൽ പ്രാക്ടിസ് ചെയ്യാൻ ലൈസൻസിന് അപേക്ഷിക്കുന്ന സേവനം തിരഞ്ഞെടുക്കുക, പിന്നീട് ഫോറങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്താൽ മതിയെന്നും നീതിന്യായ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ റിയാദിൽ നടന്ന അന്താരാഷ്ട്ര നീതിന്യായ സമ്മേളനത്തിലാണ് സൗദിയിൽ അഭിഭാഷക തൊഴിൽ പരിശീലിക്കുന്നതിന് ആദ്യത്തെ മൂന്ന് വിദേശ നിയമസ്ഥാപനങ്ങൾക്കുള്ള ലൈസൻസുകൾ നീതിന്യായ മന്ത്രി ഡോ. വാലിദ് അൽ സമാനി, നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവർ കൈമാറിയത്.

Advertisement