കേരളാ ഗവർണറെ രൂക്ഷമായി വിമർശിച്ച് കേരള കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്

Advertisement

ഷാര്‍ജ. കേരളാ ഗവർണറെ രൂക്ഷമായി വിമർശിച്ച് കേരള കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്. പ്രത്യേക അജണ്ടയോടെയാണ് ആരിഫ് മുഹമ്മദ് ഖാനെ ​കേരളത്തിലേയ്ക്ക് അയച്ചത്. കേരളത്തിലെ 14 സർവ്വകലാശാലകളെയും കാവിവൽക്കരിക്കുകയാണ് ലക്ഷ്യം. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ സർവ്വകലാശാലകൾ ഇതിന് തയ്യാറാകുന്നില്ല ഇതുകൊണ്ടാണ് എല്ലാ വൈസ് ചാൻസലർമാരെയും മാറ്റാൻ ​ഗവർണർ ശ്രമിക്കുന്നത്.
ഇത് മനസ്സിലാക്കിയാണ് വൈസ് ചാൻസലർ നിയമനാധികാരം ​ഗവർണറിൽ നിന്നും മാറ്റാൻ സർക്കാർ ശ്രമിക്കുന്നതെന്നും മല്ലിക സാരഭായ് പറഞ്ഞു.കേന്ദ്രത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാത്തിൽ കേരളത്തോട് കേന്ദ്രത്തിന് പ്രതികാരമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു

Advertisement