സൗദിയിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാര്‍ ഒന്നാമതെത്തിയതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 1.34 കോടി വിദേശികളാണുള്ളത്. ഇക്കൂട്ടത്തില്‍ 21 ലക്ഷത്തിലേറെ പേര് ബംഗ്ലാദേശുകാരാണ്. ആകെ പ്രവാസികളില്‍ 15.8 ശതമാനം ബംഗാളികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സൗദിയില്‍ 19 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ആകെ പ്രവാസികളില്‍ ഇന്ത്യക്കാര്‍ 14.1 ശതമാനമാണ്. മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള 18 ലക്ഷത്തിലേറെ പ്രവാസികള്‍ സൗദിയിലുണ്ട്. ആകെ പ്രവാസികളില്‍ 13.6 ശതമാനം പാക്കിസ്ഥാനികളാണ്. നാലാം സ്ഥാനത്തുള്ള യെമനില്‍ നിന്നുള്ള 18 ലക്ഷം പേരും സൗദിയിലുണ്ട്. സൗദി പ്രവാസികളില്‍ 13.6 ശതമാനം യെമനികളാണ്.