ഷാര്‍ജയിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

Advertisement

ഷാര്‍ജ. നഗരത്തിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ ( 33) , പാങ്ങോട് സനോജ് മന്‍സിലില്‍ സനോജ് ഷാജഹാന്‍ (38 ) എന്നിവരാണ് മരിച്ചത്. മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്ന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മക്കളായ ഇഷ , ആദം എന്നിവര്‍ക്കും ജസീമിന്റെ മറ്റൊരുലബന്ധു ഹാഷിക് കടക്കലിനും വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇതിൽ ആദമിന് പ്രാഥമിക ശുശ്രൂഷ നൽകി ബന്ധുക്കളുടെ കൂടെ വിട്ടയച്ചു. മരിച്ചവരുടെ മൃതദേഹം സംബന്ധിച്ച, മറ്റു നടപടികള്‍ പുരോഗമിക്കുകയാണെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.