സൗദിയിലെ ഖമീഷ് മുഷൈതിൽ വാഹനാപകടം, 3 ഇന്ത്യക്കാർ ഉൾപ്പെടെ 7 പേർ മരണമടഞ്ഞു

Advertisement

റിയാദ്.സൗദിയിലെ ഖമീഷ് മുഷൈതിൽ വാഹനാപകടത്തിൽ 3 ഇന്ത്യക്കാർ ഉൾപ്പെടെ 7 പേർ മരണമടഞ്ഞു. അബ്ദുല്ലത്തീഫ് നായ്‌ ഗൗരി, നദീം ഗൗരി അബ്ദുൽ ഹക്കീം, വ്യാസ് രാംദേവ് യാദവ് എന്നിവരാണ് മരിച്ചത്.

ഖമീഷ് മുശൈത് ജയിലിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. മദീന അസ്കരിയിൽ നിന്ന് ഖമീഷിലേക്ക് വരികയായിരുന്ന ഇന്നോവ കാറും, ഒരു ജി.എം.സിയും മറ്റൊരു വാഹനവുമാണ് അപകടത്തിൽ പെട്ടത്. 3 ഇന്ത്യക്കാർക്ക് പുറമെ 2 യമനികളും, ഒരു സ്വദേശിയും, ഒരു ബംഗ്ലാദേശ് പൗരനുമാണ് മരിച്ചത്.

അപകടത്തിൽ പെട്ട ഏതാനും പേർ ഖമീഷ് സിവിൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്. മരിച്ചവരുടെ തുടർനടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം പ്രതിനിധി അഷ്‌റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്