കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ്: പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് സുരക്ഷാ വകുപ്പിന്റെ തീരുമാനം

Advertisement

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ കുവൈത്ത് സുരക്ഷാ വകുപ്പിന്റെ തീരുമാനം. പ്രവാസികള്‍ തങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി ‘മൈ ഐഡന്റിറ്റി’ അല്ലെങ്കില്‍ ‘സഹേല്‍’ പോലുള്ള സര്‍ക്കാര്‍ ആപ്പുകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട വിവരം അറിയാതെ വാഹനം ഓടിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികള്‍ക്കും നിയമനടപടികള്‍ നേരിടേണ്ടി വരും. നാട് കടത്തല്‍ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നേരിടുന്നത് ഒഴിവാക്കുന്നതിനായി ഡ്രൈവിംഗ് ലൈസന്‍സിന്റെ സാധുത, കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.