ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Advertisement

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട്‌ കൊഴിക്കര പള്ളത്ത് ചേമ്ബില കടവില്‍ പിസി സുലൈമാന്റെ മകന്‍ അഷ്റഫ് (പിസി അസറു) ആണ് മരിച്ചത്.
ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിയോടെ ആണ് അപകടം നടന്നത്. ഭാര്യ: ആബിത. മക്കള്‍: നൗഷിദ, റിയ നസ്റിൻ, മുഹമ്മത് ഹാഷിം.

ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.