ഒമാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൊല്ലം സ്വദേശി ഉൾപ്പെടെ പന്ത്രണ്ട് പേർ മരിച്ചു

Advertisement

മസ്‌ക്കറ്റ്.ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ സദാനന്ദന്‍ മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം.

മരിച്ചവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.

ഒമാന്‍ ന്യൂസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.