ദുബായ്. അപ്രതീക്ഷിതവും അപ്രതിരോധ്യവുമായ മഴപ്പെയ്ത്തിൽ യുഎഇ നിശ്ചലം.റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന പ്രവൃത്തി രാത്രി വൈകിയും തുടരുന്നു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ഇനിയും പുനരാരംഭിക്കാനായിട്ടില്ല . അതേസമയം യുഎഇയിൽ അസ്ഥിരകാലാവസ്ഥ അവസാനിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി
മഴയെതുടർന്ന് വിവിധയിടങ്ങളിൽ ഉയർന്ന വെളളം നീക്കം ചെയ്യുന്ന പ്രവർത്തി യുഎഇയിലെങ്ങും പുരോഗമിക്കുകയാണ് ഇന്നലെ മഴ മാറിനിന്നത് രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിച്ചു. എന്നാല്‍ രാജ്ത്തെ മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ. പലയിടത്തും ഗതാഗതം ദുഷ്കരമായി തുടരുകയാണ് ഈ സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകളിൽ ക്ളാസുകൾ ഓൺലൈനായിതന്നെ തുടരും സർക്കാർ ജീവനക്കാർക്ക് ഇന്നും വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് അധികൃതർ നിർദേശിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ഇനിയും പുനരാരംഭിക്കാനായിട്ടില്ല . ദുബൈയിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ സമീപ എയർപോർട്ടുകളിലേക്ക് തിരിച്ചുവിടുകയാണ്, പല വിമാനസർവീസുകളും റദ്ദാക്കി.എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കുള്ള ചെക്കിൻ നിർത്തിവച്ചത് ഇന്ന് രാവിലെ പ്രാദേശിക സമയം 9 വരെ തുടരുമെന്ന് അറിയിച്ചു.പ്രശ്നങ്ങൾ പരിഹരിച്ച് അതിവേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷെയെന്ന് ദുബായ് എയർപോർട്ട് അധികൃതര്ഡ അറിയിച്ചു. അതേസമയം രാജ്യത്ത് പെയ്ത മഴ ക്ളൗഡ് സീഡിങ്ങ് മൂലമാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. . കഴിഞ്ഞ 75 വർഷത്തിനിടെ പെയ്തഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസമുണ്ടാത് . അൽ ഐനിൽ 254 മില്ലി മീറ്റർ മഴയാണ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തിയത്.