തൃശൂര്‍.ചാലക്കുടി സ്വദേശിയായ യുവതിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ഡോണ(30)യെ ആണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് റീഡോ സ്ട്രീറ്റിലെ സഗുനെയ് അവന്യൂവിന് സമീപമുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലാൽ പൗലോസിനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് നടത്തിയ പരിശോധനയിലാണ് ഡോണയെ മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പോലീസ് അന്വേഷണം.