ലണ്ടനിൽ മലയാളിയായ പത്തു വയസ്സുകാരിക്ക് വെടിയേറ്റു

Advertisement

ലണ്ടനിലെ കിംഗ്സ് ഹൈ സ്ട്രീറ്റിൽ വെച്ച് മലയാളിയായ പത്തു വയസ്സുകാരിക്ക് വെടിയേറ്റു. വെടിയേറ്റ ഗോത്തു സ്വദേശി അജീഷ് പോളിന്റെ മകൾ ലിസ മരിയക്ക്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പെൺകുട്ടിക്ക് പുറമേ മറ്റു മൂന്നു പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.
ഗോത്തുരുത്ത് സ്വദേശികളായ കുട്ടിയുടെ കുടുംബം ഏറെനാളായി ലണ്ടനിൽ സ്ഥിരതാമസമാണ്.