സൗദിയിലെ ജയിൽ കഴിയുന്ന അബ്ദുൾ റഹീമിന് ദിയ ധനമായി ലഭിച്ച തുക സഹായ സമിതി വെളിപ്പെടുത്തി

Advertisement

കോഴിക്കോട്. സൗദിയിലെ ജയിൽ കഴിയുന്ന അബ്ദുൾ റഹീമിന് ദിയ ധനമായി ലഭിച്ചത് നാല്പത്തി എഴര കോടി രൂപ. ക്രൗഡ് ഫണ്ടിംഗിൻ്റെ വിവരങ്ങൾ അബ്ദുൾ റഹിം നിയമ സഹായ സമിതി പുറത്തുവിട്ടു. 36 കോടിയോളം രൂപ ചിലവായെന്നും ബാക്കി വന്ന തുക എന്ത് ചെയ്യണമെന്ന് റഹിം നാട്ടിൽ എത്തിയ ശേഷം തിരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.


അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതിയും ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലമാണ് ലോകമലയാളികൾ നൽകിയത്. 34 കോടി രൂപയായിരുന്നു ജയിൽ മോചനത്തിന് ആവശ്യമുണ്ടായിരുന്നത്. ഉമ്മ ഫാത്തിമയുടെ കണ്ണുനീരും കുടുംബത്തിൻറെ ആശങ്കയും കണ്ടപ്പോൾ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചത് 47 , 87 , 65 , 347 രൂപ. സൗദി ബാലൻ്റെ കുടുംബത്തിനും അഭിഭാഷകന് നൽകിയതും അടക്കം 36 , 27, 34 , 927 രൂപ ചിലവായി. ബാക്കി 11 , 60 , 30 , 420 രൂപ ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കിയെന്ന് ഭാരവാഹികൾ.

റഹീം നാട്ടിലെത്തിയശേഷം ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഒൻപത് ലക്ഷം ആളുകളാണ് ചെറുതും വലുതുമായ സഹായം നൽകി ധനസമാഹരണത്തിൽ പങ്കാളികളായത്. അബ്ദുൾ റഹിമിൻ്റെ കുടുംബവുമായി റഹിം സഹായ സമിതി ഭിന്നിപ്പിലാണെന്ന വാർത്തയും ഭാരവാഹികൾ തള്ളി.