ഖത്തറുമായി വ്യാപാരം അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാക്കും, അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഹൃദ്യമായ സ്വീകരണം നൽകി ഇന്ത്യ

Advertisement

ന്യൂഡെല്‍ഹി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഹൃദ്യമായ സ്വീകരണം നൽകി ഇന്ത്യ. രാഷ്ട്രപതി ഭവനിൽ പരമ്പരാഗത രീതിയിലായിരുന്നു സ്വീകരണം. സുപ്രധാന കരാറുകളിലും ധാരണ പത്രങ്ങളിലും ഒപ്പു വച്ച് ഇന്ത്യയും ഖത്തറും

രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഇന്ത്യയുടെ സ്നേഹം നിറഞ്ഞ വരവേൽപ്പ്. പ്രോട്ടോകോൾ മാറ്റിവെച്ച് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നേരിട്ട് എത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിൽ
ആചാരപരമായ സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്ട്രപതി ദൗപതി മുർമു എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നീ മേഖലകൾ ചർച്ച
ചെയ്തു രണ്ട് കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. ഖത്തറുമായി വ്യാപാരം ശക്തമാക്കും അഞ്ചുവർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കും. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here