അജ്മാന്‍. സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും. ആറുമാസമാണ് തടവ് . നഷ്ടപരിഹാരമായി 2 ലക്ഷം ദിര്‍ഹവും നല്‍കണം.
കഴിഞ്ഞ ഫെബ്രുവരി 15ന് എമിറാത്തി വിദ്യാര്‍ഥിനി ഷെഖാ ഹസന്‍ ആണ് വീടിനു സമീപം അപകടത്തില്‍ മരിക്കുന്നത്. ഹമിദിയാ ഏരിയായിലെ സ്‌കൂളില്‍നിന്നും മടങ്ങുമ്പോഴാണ് അപകടം. ബസില്‍നിന്നിറങ്ങിയ കുട്ടി ബസിനുമുന്നിലൂടെ റോഡ്മുറിച്ചുകടക്കുമ്പോള്‍ ഡ്രൈവര്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. തലക്കേറ്റഗുരുതരമായ പരുക്കാണ് മരണകാരണമായത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായി വാഹനമോടിച്ചുകുട്ടിയുടെ മരണത്തിനിടയാക്കിയതായാണ് അന്വേഷണ റിപ്പോര്‍ട്ട്.
Home International Pravasi സ്‌കൂള്‍ ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് തടവും പിഴയും