ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി മസ്കത്ത്

Advertisement

മസ്ക്കറ്റ്.ലോകത്തിലെ ഏറ്റവും മനോഹരമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ ഒമാന്റെ തലസ്ഥാനമായ മസ്‌കത്തും ഇടംപിടിച്ചു. യു സിറ്റി ഗൈഡ്സ്, ഹൗസ് ബ്യൂട്ടിഫുള്‍ എന്നീ ട്രാവല്‍ വെബ്സൈറ്റുകളെ ഉദ്ധരിച്ച്‌ അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ വെനീസ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, ഫ്രാന്‍സിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവയും മസ്‌കത്തിന് പുറമെ പട്ടികയിലുണ്ട്.

മസ്‌കത്തിനെ ലോകത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനോഹരമായ ഭൂപ്രകൃതികള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, ഒമാനി ബീച്ചുകളുടെ ഭംഗി, സഞ്ചാരികളെ ക്രൂയിസുകളില്‍ കൊണ്ടുപോകുന്ന ഡൈവിങ് ക്ലബ് പോലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒമാനിലെ ഏറ്റവും വലിയ നഗരമാണ് മസ്‌കത്ത്. രാജ്യത്ത് എണ്ണ കണ്ടെത്തിയതോടെ നഗരം കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ തുടങ്ങിയത്.

Advertisement