മസ്കറ്റ്: കൊല്ലം ജില്ലാ സ്വദേശികളായ ഒമാനിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷൻ നിലവില്‍ വന്നു. റൂവി ഫോര്‍ സ്ക്വയർ ഹോട്ടലിൽ വെച്ച് കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ പി ശ്രീകുമാർ ലോഗോ പ്രകാശനം ചെയ്തു.
ആക്‌സിഡന്റ്‍സ് & ഡിമൈസസ് ഒമാൻ, തൃശൂർ ഒമാന്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ ഫിറോസ്, വാസുദേവന്‍ എന്നിവർ പങ്കെടുത്തു.
ഒമാനിലെ മുഴുവന്‍ കൊല്ലം ജില്ലാ സ്വദേശികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി മസ്കറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യം. സംഘടനയുടെ പ്രസിഡന്റായി കൃഷ്ണേന്ദുവും ജനറൽ സെക്രട്ടറി ആയി ഷഹീർ അഞ്ചലിനെയും ട്രഷറർ ആയി ജാസ്‌മിൻ യൂസഫിനേയും തിരഞ്ഞെടുത്തു.
വൈസ്പ്രസിഡറായി രതീഷിനെയും സെക്രട്ടറിയായി ബിജുമോഹനെയും തെരഞ്ഞെടുക്കുകയുണ്ടായി. നിർവാഹകസമിതി അംഗങ്ങൾ ആയി ശ്രീജിത്ത്, കൃഷ്ണരാജ്, പദ്മചന്ദ്ര പ്രകാശ്,സജിത്ത്, റാബിയ എന്നിവരെയും തെരെഞ്ഞെടുത്തു. ജന്മനാട്ടിൽ അതിഥികള്‍ മാത്രമായി പോയിവരുന്ന പ്രവാസികളുടെ ജീവിതത്തിന്റെ വിഷമങ്ങളിലും ദുരിതങ്ങളിലും ചേര്‍ന്നുനിന്നു പ്രവർത്തിക്കാൻ സംഘടനം തീരുമാനിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കലാ കായിക അഭിരുചികൾ കണ്ടെത്തി അവര്‍ക്ക് വേദി ഒരുക്കാനും ഉദ്ദേശമുണ്ട്.