യുഎഇ പ്രഥമ ഡിജിറ്റൽ ബാങ്ക് ഡയറക്ടർ ബോർഡിൽ എം.എ യൂസഫലി

Advertisement

ദുബായ്: ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാൻഡിൻറെ ഡയറക്ടർ ബോർഡ് രൂപീകരിച്ചു.

ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാർ ഗ്രൂപ്പ്, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഓൺലൈൻ കമ്പനിയായ നൂൺ എന്നിവയുടെ ചെയർമാനുമായ മുഹമ്മദ് അൽ അബ്ബാറാണ് സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയർമാൻ.

ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ.യൂസഫലിയും ഡയറക്ടർ ബോർഡിലുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖല കൂടുതൽ വൈവിധ്യവൽക്കരണത്തിലേക്ക് നീങ്ങുമ്പോൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുകയാണ് ഇന്ത്യൻ വ്യവസായികൾ.

ഇന്ത്യൻ ബിസിനസുകാരായ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയും ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് സാന്നിധ്യമറിയിക്കുന്നു. അബുദാബി രാജകുടുംബാംഗങ്ങളും പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

യുവജനതയുടെ ഉയർന്ന ഇന്റർനെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും ഡിജിറ്റൽ ബാങ്കിംഗ് മേഖലക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമായെന്ന് നിയുക്ത സാൻഡ് ഡിജിറ്റൽ ബാങ്ക് ഡയറക്ടർ ബോർഡംഗമായ എം.എ. യൂസഫലി പറഞ്ഞു.

Advertisement