യുഎഇയിൽ ഇനി നഴ്സുമാർക്കും ‘ സ്വർണത്തിളക്കം ‘ : ഒട്ടേറെ മലയാളികൾക്ക് ഗോൾഡൻ വീസ ലഭിച്ചു

Advertisement

അബുദാബി . യുഎഇയിൽ നഴ്സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു തുടങ്ങി . സർക്കാർ , സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ഒട്ടേറെ പേർക്ക് 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചു . ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ഈ വർഷം ഏപ്രിലിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു . ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യന്മാരടക്കമുള്ളവർക്കും ഗോൾഡൻ വീസ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട് .

നിക്ഷേപകർക്കും ഡോക്ടർമാർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കും കലാപ്രതിഭകൾക്കും പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്കും മറ്റുമായിരുന്നു ഇതുവരെ ഗോൾഡൻ വീസ നൽകിയിരുന്നത് . നഴ്സുമാർക്ക് ഗോൾഡൻ വീസ നൽകിത്തുടങ്ങിയത് യുഎഇയിലെ മലയാളികളുൾപ്പെടെയുള്ള നഴ്സുമാർക്ക് ഏറെ ഗുണകരമാകും . യുഎഇയിൽ വലിയൊരു ശതമാനം നഴ്സുമാരും മലയാളികളാണ്.