കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താൻ കേരളത്തിൽ ബിജെപിക്ക് ‘നിഴൽമന്ത്രിസഭ

Advertisement


പാലക്കാട്: കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നടത്തിപ്പു വിലയിരുത്താനും പരാതികളിലും ക്രമക്കേടുകളിലും ഇടപെട്ട് സർക്കാരിന്റെ നടപടി ഉറപ്പാക്കാനും ‘നിഴൽമന്ത്രിസഭ’ സംവിധാനമെ‍ാരുക്കാൻ ബിജെപി. ഓരേ‍ാ വകുപ്പിന്റെയും ചുമതല ലേ‍ാക്സഭ, നിയമസഭാ മണ്ഡലം തലത്തിൽ നേതാക്കൾക്കു നൽകും.

ബിജെപിക്കു നിയമസഭയിൽ പ്രതിനിധികളില്ലാത്തതിനാൽ പ്രശ്നങ്ങളിൽ പുറത്തുനിന്ന് ഇടപെടാനും പരിഹരിക്കുന്നതിനു ജനങ്ങൾക്കെ‍ാപ്പം നിൽക്കാനുമുള്ള സംവിധാനമാണു നിഴൽമന്ത്രിസഭ കെ‍ാണ്ടു ലക്ഷ്യമിടുന്നത്. ഓരേ‍ാ വിഷയത്തിനും കൃത്യമായ നയമുണ്ടാക്കാൻ പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന നേതൃശിബിരത്തിൽ ധാരണയായിരുന്നു.

പുതിയ കേരളത്തെക്കുറിച്ച് അക്കാദമിക, രാഷ്ട്രീയതല കാഴ്ചപ്പാടുകൾക്കു രൂപം നൽകും. വികസന, ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് ജനത്തിനെ‍ാപ്പം നിൽക്കാൻ നിഴൽമന്ത്രിസഭ എന്ന ആശയം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അവതരിപ്പിച്ചത്. വിരമിച്ച സിവിൽ സർവീസ് ഉദ്യേ‍ാഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി കേന്ദ്രസഹായത്തേ‍ാടെ പുതിയ കേരളത്തിനുള്ള സമഗ്രരൂപരേഖയുണ്ടാക്കും.

Advertisement