കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 4600 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
പവന്റെ വില 36800 രൂപയായും കുറഞ്ഞു.
അതേസമയം, ആഗോളവിപണിയിൽ സ്വർണവില ഒരു വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ എത്തി. വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോൾഡിന്റെ വില 1,691.40 ഡോളറിലേക്ക് താഴ്ന്നു. 2021 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
എം.സി.എക്സ് ഗോൾഡ് ഫ്യൂച്ചറിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് 49,958 രൂപയിലെത്തി. ഫെബ്രുവരിക്ക് ശേഷമുള്ള എറ്റവും കുറഞ്ഞ നിരക്കാണ് ഇത്. അന്താരാഷ്ട്ര വിപണിക്കൊപ്പം ഡോളർ-രൂപ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങളും നികുതികളും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും.