സാൽവേഷൻ ആർമി യൂത്ത് സൺഡേ ആചരിച്ചു

Advertisement

തിരുവല്ല: സാൽവേഷൻ ആർമി മേപ്രാൽ ചർച്ചിൽ നടന്ന യൂത്ത് സൺഡേ ഡിവിഷണൽ സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു. കോർ കെഡറ്റ് ഗാർഡിയൻ ജറിൻ ജോസ് പരിശുദ്ധാരാധനയ്ക്ക് നേതൃത്വം നൽകി.അനില സിനോജ്, ആർ.രാജ് കുമാർ എന്നിവർ മധ്യസ്ഥ പ്രാർത്ഥന നയിച്ചു. യുവജന സുബേദാർ നിഷാ മോൾ ജോൺ തിരുവചന സന്ദേശം നൽകി. മേജർ ലീലാമ്മ സ്റ്റീഫൻ, ബിനു ബേബി ,ലി ജി രാജ്, ആഞ്ജലീനാ ബിനു, എബിൻ ജോസ്, അഭിജിത്ത് ഇ.എ, ബ്രിൻ്റാ ബേബി എന്നിവർ പ്രസംഗിച്ചു.