വിദേശവനിതയുടെ കൊലപാതകം: വിസ്താരത്തിനിടെ ഫോട്ടോ കാണാതായി; കോടതിയില്‍ നാടകീയ രംഗങ്ങള്‍, ദീര്‍ഘനേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത് ജഡ്ജിയുടെ മുറിയില്‍

Advertisement


തിരുവനന്തപുരം: വിദേശവനിതയുടെ കൊലക്കേസ് വിചാരണയ്ക്കിടെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഫോ്‌ട്ടോ കാണാതായതിന് പിന്നില്‍ പ്രതിഭാഗമെന്ന് കോടതി. ഫോട്ടോ കണ്ടെത്താനായില്ലെങ്കില്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്

സാക്ഷി വിസ്താരം നിര്‍ത്തി വച്ച് ക്ഷുഭിതനായി ജഡ്ജി ചേംമ്പറിലേക്ക് മടങ്ങാനൊരുങ്ങി. എന്നാല്‍ ഫോട്ടോ കാണാതായതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകരായ ദിലീപ് സത്യനും മൃദുല്‍ ജോണ്‍ മാത്യുവും ചൂണ്ടിക്കാട്ടി.

കോടതി ഹാളിലുള്ള എല്ലാവരെയും ദേഹപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് വീണ്ടും സീറ്റില്‍ ഇരുന്ന ജഡ്ജി ആരും കോടതി മുറിക്ക് പുറത്ത് പോകരുതെന്നും രണ്ട് മണിക്കകം ഫോട്ടോ കണ്ടെത്തണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ജഡ്ജി ചേംമ്പറിലേക്ക് മടങ്ങി. അഭ്ിഭാഷകരും ജീവനക്കാരും കോടതി മുറിയില്‍ തങ്ങി. ജഡ്ജി ചേമ്പറിലെത്തി മേശപ്പുറം പരിശോധിച്ചപ്പോള്‍ കാണാതായ ഫോട്ടോ കണ്ടുകിട്ടി. പ്രശ്‌നം പരിഹരിച്ചതോടെ ഉച്ചയ്ക്ക് ശേഷം കേസ് വിചാരണ വീണ്ടും ആരംഭിച്ചു.

ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുള്ള ജഡ്ജിയാണ് കെ ബാലകൃഷ്ണൻ. ഇദ്ദേഹത്തെ മുമ്പ് സർവീസിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. എല്ലായിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആളാണ് ഇദ്ദേഹം.

വിദേശവനിതയുടെ മൃതദേഹം കിടന്നിടത്തെ ഇന്‍ക്വസ്റ്റ് തയറാക്കിയപ്പോഴാ്ണ് പൊലീസ് 21 ഫോട്ടോ എടുത്തത്. കഴിഞ്ഞ ദിവസം മറ്റൊരു സാക്ഷിയെ വിസ്തരിച്ചപ്പോള്‍ ഈ 21 ഫോട്ടോയും സാക്ഷിയെ കാണിച്ച് കോടതി രേഖയായി അടയാളപ്പെടുത്തിയിരുന്നു. ഇപ്രകാരം കോടതിയില്‍ അടയാളപ്പെടുത്തുന്ന രേഖകള്‍ ജഡ്ജിമാര്‍ അവരുടെ സൗകര്യത്തിന് തങ്ങളുടെ ചേമ്പറില്‍ വച്ചാണ് ഒപ്പിടുന്നത്. പതിവ് പോലെ ഈ ഫോട്ടോകളും കോടതി ജീവനക്കാര്‍ കഴിഞ്ഞ ദിവസം തന്നെ ജഡ്ജിയുടെ ചേമ്പറില്‍ എത്തിച്ചിരുന്നു. രേഖകളില്‍ ഒപ്പിട്ട ശേഷം ജഡ്ജി ഫോട്ടോ മടക്കി നല്‍കിയപ്പോള്‍ അതില്‍ ഒരെണ്ണം മേശപ്പുറത്തെ ഫയലുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.