പാലക്കാട്: ഫിറോസ് കുന്നുപറമ്പലിന് ഓണററി ഡോക്ടറേറ്റ്. തനിക്ക് ഇങ്ങനെ ഒരു അംഗീകാരം കിട്ടിയ വിവരം ഫിറോസ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
റീജന്‍സി ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കോളജിന്റെ നേതൃത്വത്തിലാണ് തനിക്ക് ഇത് ലഭിച്ചതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. ഇത് തനിക്കുള്ളതല്ല. നമുക്കള്ളതാണ് എന്ന് പറഞ്ഞ് കൊണ്ടാണ് ഈ സന്തോഷം പങ്കുവയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച പല പുരസ്‌കാരങ്ങളെക്കുറിച്ചും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇതുവരെ ചെയ്ത സാമൂഹ്യ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം എന്നും പറയുന്നു. ഡോക്ടറേറ്റ് സ്വീകരിക്കുന്ന ചിത്രവും പങ്ക് വച്ചിട്ടുണ്ട്.
ഫിറോസിന്റെ പോസ്റ്റിന് പിന്നാലെ വന്ന ട്രോളുകളാണ് അതിലും ഗംഭീരം ബേസില്‍ വര്‍ഗീസ് എന്ന ആളിന്റെ പോസ്റ്റാണ് ഏറെ ശ്രദ്ധേയമായി തോന്നിയത്. പട്ടുവിന് അഞ്ച് ലക്ഷത്തിന്റെ ഡോക്ടറേറ്റ്. കൂടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ രണ്ട് അഡ്മിന്‍മാര്‍ക്ക് കോംപ്ലിമെന്ററി ആയി ഡോട്ടറേറ്റ് ഫ്രീയും കിട്ടി. …അഭിനന്ദനങ്ങള്‍.
NB: സൗജന്യ ചികിത്സ ലഭ്യമാണ്. സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് എട്ട് വരെ. ഞായര്‍ അവധി. കാരണം പട്ടു പണ്ടു തോറ്റ പത്താംക്ലാസിലെ പരീക്ഷയ്ക്ക് പഠിക്കുന്നത് ഞായറാഴ്ചയാണ്. എന്നാണ് ബേസിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.