കൊച്ചി: കോവിഡും പ്രകൃതി ദുരന്തങ്ങളും അനാഥരാക്കിയ വിദ്യാര്‍ത്ഥികളുടെ കോളജ് വിദ്യാഭ്യാസം ഏറ്റെടുക്കുന്ന വിപുലപദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെ കോളജ് വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാകും.
എന്‍ജിനീയറിങ്, പോളിടെക്നിക് കോഴ്‌സുകള്‍, ആര്‍ട്സ്& കോമെഴ്‌സ്, ബിരുദ- ബിരുദാനന്തര വിഷയങ്ങള്‍, ഫാര്‍മസി കോഴ്സുകള്‍ എന്നിവ ഈ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടും. കൂടുതല്‍ മേഖലകളില്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടും വിധം വരും വര്‍ഷങ്ങളില്‍ പദ്ധതി വിപുലമാക്കുന്നതിനൊപ്പം വിവിധ സ്‌കോളര്‍ഷിപ്പുകളും ആവിഷ്‌കരിക്കും.പദ്ധതിയില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും പരിഗണിക്കുമെന്ന് എം ജി എം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. കോളജുകളില്‍ മാനേജ്‌മെന്റിനു അവകാശമുള്ള സീറ്റുകളിലാണ് പ്രവേശനം ലഭ്യമാക്കുക. പ്ലസ് ടുവിനും എസ് എസ് എല്‍സിക്കും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുംം പ്രവേശനം.
എറണാകുളം പാമ്ബാക്കുട, മലപ്പുറം വാളാഞ്ചേരി എന്നീ സ്ഥലങ്ങളിലെ എം ജി എം എന്‍ജിനീയറിങ് കോളജുകള്‍, തിരുവനന്തപുരത്തെ കിളിമാനൂര്‍, എറണാകുളം പാമ്ബാക്കുട കണ്ണൂര്‍ പിലാത്തറ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി എം പോളിടെക്നിക് കോളജുകള്‍ കിളിമാനൂര്‍, പാമ്ബക്കുട, വാളാഞ്ചേരി, പിലാത്തറ എന്നിവിടങ്ങളിലെ എം ജി എം ഫര്‍മസി കോളജുകള്‍, തിരുവനന്തപുരത്തെ എം ജി എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ ഉള്ള എല്ലാ കോഴ്‌സുകളും ഈ പദ്ധതിയുടെ കീഴില്‍ വരും.
പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ +917025335111, +9199464855111എന്ന നമ്ബറിലോ വിളിച്ച് വിവരങ്ങള്‍ തേടി അപേക്ഷ സമര്‍പ്പിക്കണം. പദ്ധതിയുടെ പ്രചാരണര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന ഡിസൈനര്‍ കാര്‍ഡിലുള്ള ക്യു ആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.