കടംവീട്ടാനായി വീട് വില്‍ക്കാന്‍ തീരുമാനിച്ചു, ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരുന്ന ദിവസം ബാവയ്ക്ക് സംഭവിച്ചത് മറ്റൊന്ന്

Advertisement

മഞ്ചേശ്വരം: കടം വീട്ടാനായി വീട് വിറ്റ് ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരിക്കെയാണ് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് എന്ന ബാവയെ ഭാഗ്യം തേടിയെത്തിയത്
സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബാവയ്ക്ക് ലഭിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് ബാവയുടെ കുടുംബം. രണ്ട് മക്കളുടെ വിവാഹം കഴിഞ്ഞതോടെ കടബാധ്യതയായി. കോവിഡ് പ്രതിസന്ധിയില്‍ സ്ഥലം ബ്രോക്കറായിരുന്ന ബാവയ്ക്ക് ഉണ്ടായിരുന്ന വരുമാനവും നിലച്ചിരുന്നു.

വീട് വിറ്റ് കടങ്ങള്‍ വീട്ടാന്‍ തീരുമാനിച്ചത് ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടവും മുടങ്ങിയതോടെയാണ് .പ​​​ണി ക​​​ഴി​​​ഞ്ഞ് ഒ​​​രു വ​​​ര്‍​​​ഷം പോ​​​ലു​​​മാ​​​കു​​​ന്ന​​​തി​​നു മു​​​മ്ബു​​​ത​​​ന്നെ വീ​​​ട് 43 ല​​​ക്ഷം രൂ​​​പ​​​യ്ക്കു വി​​​ല്‍​​​ക്കാ​​​ന്‍ ധാ​​​ര​​​ണ​​​യാ​​​യി. എ​​​ഗ്രി​​​മെ​​​ന്‍റി​​​നും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ള്‍​​​ക്കു​​​മാ​​​യി ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ എ​​​ത്താ​​​മെ​​​ന്നാ​​​ണു വീ​​​ട് വാ​​​ങ്ങാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​വ​​​ര്‍ അ​​​റി​​​യി​​​ച്ച​​​ത്.ഇതിനിടെയാണ് അപ്രതീക്ഷിതമായി ബാവയെയും കുടുംബത്തെയും ഭാഗ്യം തേടിയെത്തിയത്. അ​​​ന്നേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 9.30ന് ​​​ഹൊ​​​സ​​​ങ്ക​​​ടി​​​യി​​​ലെ എംആര്‍ രാജേഷിന്റെ ലക്കി സ്റ്റാളില്‍ നിന്നാണ് ബാവ 50 രൂപ നല്‍കി ടിക്കറ്റെടുത്തത്.

ടിക്കറ്റ് ഗേറുക്കട്ട കോ-ഓപ്പറേറ്റീവ് ബാങ്കിന് കൈമാറി. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്ബാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു

Advertisement