ബൈക്കില്‍ മതിയായ ഇന്ധനമില്ല, യുവാവിന് പിഴ

Advertisement


തിരുവനന്തപുരം: പലകാരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിടുന്നത് നാം കണ്ടിട്ടുണ്ട്. ഇതില്‍ പലപ്പോഴും ആവശ്യമുള്ളതും ഇല്ലാത്തതും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അബദ്ധം പറ്റിയും പിഴ ഇടും.

എന്നാലിതാ ഇവിടെ വേറിട്ടൊരു പിഴയിലൂടെ വാഹന വകുപ്പ് ചര്‍ച്ച ആയിരിക്കുകയാണ്. മതിയായ ഇന്ധനമില്ലാതെ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത യുവാവിന് പിഴയിട്ടതിന്റെ രസീത് ഓണ്‍ലൈനില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ച ആയത്.

ഇതൊരു കുറ്റമാണോ എന്നാണ് സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇതിന് വകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ തന്നെയാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് ഈ പിഴ ബാധകമല്ലെന്നും പൊതുജനസേവനാര്‍ത്ഥം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ഈ നിയമം ബാധകം. അതായത് മതിയായ ഇന്ധനമില്ലാതെ ബസ്, കാര്‍ എന്നിവയില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് കുറ്റകരമാണ്.

ഏതായാലും ഇരുചക്ര വാഹന യാത്രക്കാരന് 250 രൂപയാണ് പിഴ ഇട്ടിരിക്കുന്നത്. ഏതായാലും യാത്രികര്‍ക്ക് ഇത്തരത്തില്‍ പിഴ ഇടുമ്പോള്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമന്ന് വാഹനവകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ തങ്കച്ചന്‍ ടി ജെ പറഞ്ഞു.

Advertisement