യുവതിയുടെ അസ്വാഭാവിക മരണം: ഭര്‍ത്താവ് അറസ്റ്റില്‍

Advertisement


കൊല്ലം: യുവതിയുടെ അസ്വഭാവിക മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിത്തോട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വഴിത്തിരിവ്.

കൊല്ലം ജോനകപ്പുറം ബുഷറ മന്‍സിലില്‍ അബ്ദുള്‍ ബാരി(34) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ആമിന(22) കഴിഞ്ഞ ദിവസം കഠിനമായ ശ്വാസം മുട്ടലോടെ കൊല്ലം കുമാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എത്തും മുമ്പ് തന്നെ അവര്‍ മരിച്ചു. മരണത്തില്‍ പിതാവ് അന്ന് തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

പിതാവിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് യുവതിയെ മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതില്‍ നിന്നാണ് ശ്വാസതടസം ഉണ്ടായതെന്ന് തെളിഞ്ഞു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.