കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ വ്ളോഗർ സൂരജ് പാലാക്കാരൻ പോലീസിൽ കീഴടങ്ങി. എറണാകുളം ടൗൺ സൗത്ത്പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ ജാതീമായി അധിക്ഷേപിച്ച് സംസാരിക്കുകയും അവഹേളിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.
പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി പി നന്ദകുമാറിനെതിരേ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. പട്ടികജാതിപട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.