തിരുവനന്തപുരം ഡിവിഷനില്‍ ട്രെയിനുകളുടെ വേഗം കൂട്ടുന്നു; സമയക്രമത്തിലും മാറ്റം
പത്തനംതിട്ട: കോട്ടം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ കൂടുതല്‍ ട്രെയിനുകളുടെ വേഗം കൂട്ടുന്നു. ഒപ്പം സമയക്രമത്തിലും പരിഷ്‌കാരങ്ങള്‍ ഉണ്ട്.
ബംഗളുരു -കന്യൂകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് നിലവിലെ സമയത്തില്‍ നിന്ന് 55 മിനിറ്റ് നേരത്തെ 3.05ന് കന്യാകുമാരിയില്‍ എത്തും. നാളെ ബംഗളുരുവില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
മുപ്പത് മുതല്‍ കോട്ടയം -കൊല്ലം പാസഞ്ച.ര്‍ പതിനഞ്ച് മിനിറ്റ് നേരത്തെ 7.35ന് കൊല്ലത്തെത്തും. 31 മുതല്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് പതിനഞ്ച് മിനിറ്റ് നേരത്തെ രാവിലെ അഞ്ചിന് തിരുവനന്തപുരത്ത് എത്തും. -ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. രാവിലെ 9.47ന് പകരം 9.40ന് കോട്ടയത്ത്് എത്തും. 2.35ന് പുനലൂരെത്തും. നവംബര്‍ ഒന്നിന് പുറപ്പെടുന്ന ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് 35 മിനിറ്റ് നേരത്തെ രാത്രി 7.10ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് നാല് മുതല്‍ വിശാഖപട്ടണം-കൊല്ലം പ്രതിവാര ട്രെയിന്‍ 55മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും.
ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ് രഥ് പതിനഞ്ച് മിനിറ്റ് നേരത്തെ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് അഞ്ചിന് പുറപ്പെടുന്ന സര്‍വീസ് മുതല്‍ സമയമാറ്റം നിലവില്‍ വരും. കോട്ടയം മുതല്‍ കൊച്ചുവേളി വരെയുള്ള സ്‌റ്റേഷനുകളില്‍ സമയം മാറും. ലോകമാന്യ-തിലക് കൊച്ചുവേളി ദ്വൈവാര് എക്‌സ്പ്രസും 15 മിനിറ്റ് നേരത്തെ കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് രണ്ടിന് പുറപ്പെടുന്ന സര്‍വീസ് മുതല്‍ സമയമാറ്റം പ്രാബല്യത്തില്‍ വരും.
ന്യൂഡല്‍ഹി-തിരുവനന്തതപുരം കേരള എക്‌സ്പ്രസ്, ദിബ്രുഗഡ് കന്യാകുമാരി വിവേക് എക്‌സ്പ്രസ്, യശ്വന്ത് പുര-കൊച്ചുവേളി എസി പ്രതിവാര എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ്, മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയുടെ യാത്രാസമയത്തില്‍ അഞ്ച് മിനിറ്റ് കുറവും വരുത്തും.
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് ഓഗസ്റ്റ് ഒന്നുമുതല്‍ രാവിലെ 5.10ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10.05ന് തിരുവനന്തപുരത്ത് എത്തും. എറണാകുളം-കോട്ടയം പാസഞ്ചര്‍ മുപ്പത് മുതല്‍ രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് 9.30ന് കോട്ടയത്ത് എത്തും. പരശുറാം എക്‌സ്പ്രസിന്റെ സമയത്തില്‍ ചങ്ങനാശേരി മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ മാറ്റമുണ്ടാകും.
Now no need of k rail