തിരുവനന്തപുരം: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസം.
അവസാന വർഷ വിദ്യാർഥികൾക്ക് യോഗ്യതാ പരീക്ഷ എഴുതാൻ അനുമതി ലഭിച്ചു. കോഴ്‌സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർഥികൾക്കാണ് അനുമതി.
യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനവും പരീക്ഷയുമെല്ലാം അനിശ്ചിതത്വത്തിലായിരുന്നു. 3,379 കുട്ടികൾ കേരളത്തിൽ തിരിച്ചെത്തിയെന്നാണ് ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷന്റെ (എ കെ യു എം എസ് പി എ) കണക്ക്. ഇന്ത്യയിലുടനീളം 22,000 വിദ്യാർഥികളുണ്ട്. ഒന്നാംവർഷ വിദ്യാർഥികൾ മുതൽ കോഴ്‌സ് തീരാൻ മൂന്നുമാസം മാത്രം ബാക്കിയുള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്.