ജനപ്രതിനിധിആയപ്പോള്‍ നഷ്ടമായ നടനെതിരിച്ചുപിടിക്കാന്‍ ജനം തീയറ്ററിലേക്ക് ഒഴുകുകയാണ്. സുരേഷ് ഗോപി നായകനായി എത്തിയ പാപ്പന്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു്.
നടന്‍ എന്ന നിലയില്‍ മാത്രമല്ല രാഷ്ട്രീയക്കാരനായും ജനങ്ങളുടെ മനസില്‍ തിളങ്ങാന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞിട്ടുണ്ട്.. തന്റെ സിനിമയുടെ റിലീസ് ദിനത്തില്‍ പോലും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു സുരേഷ് ഗോപി. ഏറെ നാളത്തെ ഇടവേളക്കുശേഷം വന്‍ ബാനര്‍ തന്നെ ആശ്രയിച്ച് ഇറക്കിയ ചിത്രമാകുമ്‌പോള്‍ നടന് പ്രത്യേകിച്ചും ടെന്‍ഷന്‍ അക്കാര്യത്തില്‍ മാത്രമാകും. എന്നാല്‍ സുരേഷ് ഗോപ്ി ആ ആചാരവും തെറ്റിച്ചു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കുവച്ച കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.
പാപ്പന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്‌ബോള്‍ സുരേഷ് ഗോപിയുടെ കോള്‍ തനിക്കുവന്നെന്നും ഒരു പെണ്‍കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യത്തിനുവേണ്ടിയായിരുന്നു അതെന്നുമാണ് സന്ദീപ് കുറിച്ചത്. കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകള്‍ നന്ദനയ്ക്ക് ടൈപ്പ് വണ്‍ പ്രമേഹ ബാധിതയാണ്. ഇന്‍സുലിന്‍ പമ്ബ് കുട്ടിയുടെ ശരീരത്തില് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാനാണ് സുരേഷ് ഗോപി തന്നെ വിളിച്ചതെന്നും അദ്ദേഹം കുറിക്കുന്നു. ഇതിനു വരുന്ന ആറ് ലക്ഷം രൂപ സുരേഷ് ഗോപിയാണ് വഹിക്കുന്നത്.
സന്ദീപ് വാര്യര്‍ പങ്കുവച്ച കുറിപ്പ്
ക്ഷമിക്കണം ഇത് പാപ്പന്റെ റിവ്യൂ അല്ല .
ഇന്നലെ പെരിന്തല്‍മണ്ണ വിസ്മയയില്‍ കുടുംബസമേതം പാപ്പന്‍ കണ്ടു . രാവിലെ സുരേഷേട്ടനോട് ഫോണില്‍ ഓള്‍ ദി ബെസ്റ്റ് പറഞ്ഞ് സംസാരിച്ചതിന്റെ ത്രില്ലില്‍ പടം കാണാന്‍ വന്നിരിക്കുകയാണ് എന്റെ ഭാര്യ ഷീജ . സിനിമ തുടങ്ങി . ഹൗസ് ഫുള്‍ ആണ് . പണ്ട് സംഗീതയില്‍ കമ്മീഷണര്‍ കാണാന്‍ പോയ അതേ ആവേശത്തോടെ ഞാന്‍ സീറ്റിന്റെ തുമ്ബത്തിരുന്നു .
സ്റ്റയിലിഷായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി സ്‌ക്രീനില്‍ വരുന്ന നിമിഷം പാപ്പന്‍ എന്ന ടൈറ്റില്‍ തെളിയുന്നു . തീയേറ്ററില്‍ നിലയ്ക്കാത്ത കരഘോഷം . ഉദ്യോഗജനകമായ കുറ്റാന്വേഷണ കഥ ഊഹിക്കാനൊരു ചെറിയ സൂചന പോലും നല്‍കാതെ മുന്നോട്ട് പോവുകയാണ് . പാപ്പനായി സുരേഷേട്ടനും മൈക്കിളായി ഗോകുലും എല്ലാം അത്യുഗ്രന്‍ പ്രകടനം .
ജോഷിയുടെ അനുഭവ സമ്ബത്തിന്റെ ബലത്തില്‍ സിനിമ മുന്നോട്ട് പോകവേ രസം കൊല്ലാനായി എന്റെ മൊബൈലിലേക്ക് ആരോ വിളിക്കുന്നു . മൊബൈല്‍ എടുത്ത് നോക്കുമ്‌ബോള്‍ വിളിക്കുന്നത് പാപ്പനാണ് . സാക്ഷാല്‍ സുരേഷ് ഗോപി . ഫോണെടുത്ത് ‘പടം കണ്ട് കൊണ്ടിരിക്കുകയാണ് സുരേഷേട്ടാ’ എന്ന് പറഞ്ഞു .
എന്നാല്‍ അത് കേള്‍ക്കാനായിരുന്നില്ല ആ കാള്‍ . ‘സന്ദീപ് , നന്ദനയെ രണ്ടാം തീയതി തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയുമോ എന്ന് ചോദിക്കൂ , അന്ന് ആ മെഷീന്‍ നല്‍കാന്‍ ഞാന്‍ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് ‘
‘ ഇപ്പോ അറിയിക്കാം സുരേഷേട്ടാ ‘ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു .
നന്ദന .. കല്‍പ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകള്‍ . ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തില്‍ സൂചിയിറക്കി ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇന്‍സുലിന്‍ പമ്ബ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാന്‍ കഴിയും . പാര്‍ലമെന്റ് അംഗമായിരിക്കെ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയില്‍ അവതരിപ്പിച്ചിരുന്നു .
വയനാട് സന്ദര്‍ശനത്തിനിടെ നന്ദനയെയും എടുത്ത് കാണാന്‍ വന്ന രക്ഷിതാക്കളുടെ കണ്ണീര്‍ കണ്ട് സുരേഷ് ഗോപി വാക്ക് കൊടുത്തു ‘ നന്ദനക്ക് ഇന്‍സുലിന്‍ പമ്ബ് ഞാന്‍ നല്‍കാം ‘ . ഇന്‍സുലിന്‍ പമ്ബ് എന്നല്ല automated insulin delivery system എന്നാണ് അതിന്റെ പേര് . ആറ് ലക്ഷം രൂപയാണ് വില . ആ തുക പൂര്‍ണമായും സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി വഹിക്കും .
തീയേറ്ററില്‍ ഇരുന്ന് തന്നെ നന്ദനയെ ഫോണ്‍ ചെയ്തു . ആഗസ്ത് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ .ജ്യോതിദേവ് കേശവദേവിന്റെ മേല്‍നോട്ടത്തില്‍ നന്ദനയുടെ ജീവന്‍ രക്ഷാ ഉപകരണം സ്ഥാപിക്കും .
സ്‌ക്രീനില്‍ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പന്‍ നിറഞ്ഞാടുമ്‌ബോള്‍ അതേ സമയം യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കുഞ്ഞു മോളുടെ ജീവന്‍ രക്ഷിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി നടത്തുന്ന ഇടപെടലില്‍ നിമിത്തമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു ഞാന്‍. അതുകൊണ്ട് ഇത് പാപ്പന്റെ റിവ്യൂ അല്ല , സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ റിവ്യൂ ആണ് .