നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും

Advertisement

പത്തനംതിട്ട: നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും. മഴ ശക്തമാണെങ്കിലും നിലവില്‍ ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് വിലക്കില്ല. കാലാവസ്ഥ മോശമായാല്‍ ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് തീരുമാനമെടുക്കാം. മന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗമാണ് തീരുമാനമെടുത്തത്. പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറഞ്ഞതും നദികളിലെ ജലനിരപ്പ് കുറഞ്ഞു വരുന്നതായും വിലയിരുത്തിയാണ് അവലോകനയോഗത്തിന്റെ തീരുമാനം.
മറ്റന്നാളാണ് ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടക്കുക. ആറന്മുള വള്ളസദ്യയ്ക്കും നിലവില്‍ വിലക്കില്ല. വള്ളസദ്യയുടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. മറ്റന്നാളാണ് വള്ളസദ്യ. ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള സംഘം ഇന്ന് മല കയറും. ശ്രീകോവില്‍ ചോര്‍ച്ച അടക്കുന്നതിനുള്ള പരിശോധന നാളെ നടക്കും.

Advertisement