കനത്തമഴ; മൂവാറ്റുപുഴ അപ്രോച്ച്‌ റോഡിൽ ഗർത്തം, എംസി റോഡിൽ വൺവേ

Advertisement

മുവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് എറണാകുളം മുവാറ്റുപുഴയിലെ അപ്രോച്ച്‌ റോഡിൽ ഗർത്തം രൂപപ്പെട്ടു. കച്ചേരിതാഴത്ത് പാലത്തിനു സമീപമാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.

പൊലീസ് സ്ഥലത്തെത്തി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന എം സി റോഡിലാണ് ഗർത്തം. ഇതേ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ച്‌ വിടുകയാണ്.

അപ്രോച്ച്‌ റോഡിനടിയിൽ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുള്ളതിനാൽ വിശദമായ പരിശോധന ഇന്ന് നടത്തും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്. ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുടങ്ങി. ഇതോടെ മൂവാറ്റുപുഴയിലെ ക്യാമ്പുകളുടെ എണ്ണം മൂന്നായി.

Advertisement