കെഎസ്ആർടിസി പമ്പ ബസ് ഇടയ്ക്ക് നിർത്തി ആളെ എടുക്കരുതെന്ന് നിർദ്ദേശം
പമ്പ: കെഎസ്ആർടിസി പമ്പ ബസ് ഇടയ്ക്ക് നിർത്തി ആളെ എടുക്കരുതെന്ന് നിർദ്ദേശം. ഇതിന്റെ ഭാഗമായി ഈ ബസുകൾ കണ്ടക്ടറില്ലാതെയാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്ന് ടിക്കറ്റ് നൽകി ബസ് പുറപ്പെടുകയും ചെയ്യുന്നുവെന്ന് ഭക്തർ പരാതിപ്പെട്ടു.
ഇതിനെതിരെ ഭക്തരും ഭക്തസംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തി. വടശേരിക്കരയും പെരിനാട്ടിലും നിന്ന് ബസിൽ കയറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ആണ് ഇത്തരമൊരു നിർദ്ദേശമെന്നും കൂടുതൽ ഭക്തർ മലകയറാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചു. മൂന്നുമണിക്ക് ശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടരുതെന്ന് നിര്‍ദേശിച്ചിരുന്നു
സന്നിധാനത്തുള്ള ഭക്തര്‍ ആറുമണിക്ക് മുമ്പായി തിരിച്ചു മലയിറങ്ങണമെന്നും ഭക്തര്‍ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി. നിറപുത്തരി പൂജയ്ക്കായി നട തുറന്നപ്പോഴുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്തും മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യതക ശബരിമലയില്‍ നിയന്ത്രണം കടുപ്പിച്ചത്.
നിറപുത്തരി പൂജയ്ക്കായി പുലര്‍ച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ് നിറപുത്തരി ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെല്‍ക്കതിർ ശ്രീകോവിലിനു മുന്നില്‍ തൂക്കി. മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദര്‍ശനത്തിനെത്തിയ മുഴുവന്‍ ഭക്തര്‍ക്കും ശ്രീകോവിലില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ നല്‍കി. ചെട്ടികുളങ്ങര, അച്ചന്‍കോവില്‍, കൊല്ലംകോട് എന്നിവിടങ്ങളില്‍ നിന്നാണ് നിറപുത്തരിക്കായുള്ള നെല്‍ക്കതിര്‍ സന്നിധാനത്ത് എത്തിച്ചത്. ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് തുടങ്ങിയവരും സന്നിധാനത്ത് ഉണ്ടായിരുന്നു.