കൊല്ലം: തങ്കശേരി മുതല്‍ തിരുമുല്ലവാരം വരെ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം വരുന്നു. വിവിധ തീരദേശ റോഡുകളെ കോര്‍ത്തിണക്കിയുള്ള തീരദേശ ഹൈവേയുടെ ഭാഗമായാണ് തങ്കശേരി ലൈറ്റ്ഹൗസ് മുതല്‍ തിരുമുല്ലവാരം വരെ പുതിയ പാലം നിര്‍മ്മിക്കുന്നത്.
പതിനാല് മീറ്റര്‍ വീതിയിലാണ് തീരദേശ ഹൈവേ. ഇതില്‍ ഒന്‍പത് മീറ്ററിലാകും റോഡ്. ഇരുവശങ്ങളിലും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയും ശേഷിക്കുന്ന സ്ഥലത്ത് സൈക്കിള്‍ ട്രാക്കുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ പദിനാല് മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കാനാണ് ആലോചന. നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കടല്‍ക്കാഴ്ചകള്‍ കാണാനും സൗകര്യം ഒരുക്കും. ഇതിനായി ഇരിപ്പിടങ്ങളും ആകര്‍ഷകമായ വൈദ്യുത വിളക്കുകളും സ്ഥാപിക്കും. തീരദേശ ഹൈവേ കാപ്പില്‍, പരവൂര്‍, തെക്കുംഭാഗം, മണിയന്‍കുളംപാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലാവാരം വഴി ശക്തികുളങ്ങരയിലെത്തും. അവിടെ നിന്ന് ദേശീയപാത വഴി ഇടപ്പള്ളിക്കോട്ടയിലെത്തും. തുടര്‍ന്ന് തീരദേശത്തേക്ക് പോയി പണിക്കര്‍ കടവ്, അഴീക്കല്‍, വലിയളീക്കല്‍ എന്നിങ്ങനെയാണ് തീരദേശ ഹൈവേയുടെ പുതിയ അലൈന്‍മെന്റ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണച്ചുമതല. .
കേരളത്തിന് പ്രയോജനപ്പെടുന്ന പദ്ധതി തീര ദേശ ഹൈവേ വന്നാൽ ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ സാധിക്കും