ശൈലജ ടീച്ചറുടെ കാലത്തെ നല്ലപേര് പോയി : മന്ത്രി വീണാജോർജിന് എതിരെ സിപിഐ

Advertisement


പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജിന് എതിരെ സി പി ഐ, മന്ത്രി വീണാജോർജിന് ഫോൺ അലർജിയാണെന്നും സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം.

ഔദ്യോഗിക നമ്പരിൽ വിളിച്ചാലും ഫോൺ എടുക്കില്ല. ആരോഗ്യവകുപ്പിൽ മന്ത്രിക്ക് നിയന്ത്രണമില്ലെന്നും ശൈലജ ടീച്ചറിൻറെ കാലത്തെ നല്ലപേരു പോയെന്നും പ്രതിനിധികൾ വിമർശിച്ചു.

ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം സംഘടനയ്ക്ക് നാണക്കേടായെന്നും വിമർശനം ഉയർന്നു. സംഘടനാ റിപ്പോർട്ടിൽ സിപിഎമ്മിനും രൂക്ഷ വിമർശനം ഉണ്ട്. എൽ.ഡി.എഫ് ജില്ലായോഗങ്ങളിൽ കൂടിയാലോചന ഇല്ല. ജനീഷ് കുമാർ എംഎൽഎ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ്