മലയാളി ഹൃദയത്തിലേറ്റിയ നടിയാണ് മീന. സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാര്‍ത്തയായിരുന്നു നടി മീനയുടെ ഭര്‍ത്താവിന്റേത്. വിദ്യാസാഗറിന്റെ വിയോഗത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമയില്‍ നിന്നും നടി വിട്ട് നില്‍ക്കുകയാണ്.

ഇപ്പോഴിതാ മീനയെ കാണാന്‍ എത്തിയിരിക്കുകയാണ് സിനിമാ മേഖലയില്‍ നിന്നുള്ള കൂട്ടുകാരികള്‍. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയെ ആശ്വസിപ്പിക്കാന്‍ എത്തിയത്.

കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങളില്‍ ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന മീനയെ കണ്ടതോടെ ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ച് എത്തുകയാണ്.

‘എപ്പോഴും ഇങ്ങനെ ചിരിയോടെ ഇരിക്കൂ’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘ഈ ചിരിയാണ് ഞങ്ങള്‍ക്കു കാണേണ്ടത്’ എന്നും കമന്റുകളുണ്ട്. തമിഴ് ആരാധകരും കമന്റുമായി എത്തുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 28നാ മീനയുടെ ഭര്‍ത്താവും എന്‍ജിനീയറുമായ വിദ്യാസാഗര്‍ മരണപ്പെട്ടത്.
