പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേൺ കോണ്ടിമെൻറ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു

Advertisement

പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേൺ കോണ്ടിമെൻറ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു
സിത്താരയുമായി ചേർന്ന് ഓണപ്പാട്ടായ ‘ഉണ്ടോ-ഉണ്ടേ’ പുറത്തിറക്കി
 
തിരുവനന്തപുരം:  പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേൺ കോണ്ടിമെൻറ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. ‘എല്ലാവർക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേൺ കോണ്ടിമെൻറ്സ് സിഇഒ നവാസ് മീരാൻ, സിഎംഒ മനോജ് ലാൽവാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.
 
എല്ലാവരുടേതുമായ ഓണം ആഘോഷിക്കാൻ ഈ ഉൽസവ വേളയിൽ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേൺ കോണ്ടിമെൻറാസാണ് ആശയസാക്ഷാൽക്കാരം നിർവഹിച്ചത്. ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാൽ, രചയിതാവ് റഫീക് അഹമ്മദ് എന്നിവർ കേരളത്തിൻറെ ഉൽസവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു. ഈ ഉൽസവകാലത്തിൻറെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങൾ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഉണ്ടോ-ഉണ്ടേയെ അനന്യമായ ഒരു അനുഭവമാക്കി മാറ്റുകയാണ്.
 
ഓണം പോലെ കേരളത്തിൽ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്ന് ഈ ഗാനം പുറത്തിറക്കുന്നതിനെകുറിച്ചു പ്രതികരിക്കവെ ഈസ്റ്റേൺ കോണ്ടിമെൻറ്സ് സിഇഒ നവാസ് മീരാൻ പറഞ്ഞു. ഓണത്തിൻറെ എല്ലാ അംശങ്ങളും ഒപ്പിയെടുക്കുന്ന ഈ ഗാനത്തിലൂടെ ഈ വർഷം ജനങ്ങൾക്ക് ഓണമാഘോഷിക്കുവാൻ തങ്ങൾ കൂടുതൽ പ്രേരണ നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ഈ ഉൽസവകാലത്തിൻറെ എല്ലാ വികാരങ്ങളും ഒപ്പിയെടുത്ത് അവതരിപ്പിക്കാൻ സിത്താരയല്ലാതെ വേറെ ആരേയും ഞങ്ങൾക്കു ചിന്തിക്കേണ്ടി വന്നില്ല. ഈസ്റ്റേണിൻറെ എല്ലാ തികഞ്ഞ ഓണം എന്നതിൽ തങ്ങളുടെ മുഖ്യ ഉത്പന്നങ്ങളുടെ പ്രത്യേക ഉത്സവകാല പാക്കേജിങ്ങും  ഓണത്തിൻറെ ആവേശം ഉയർത്തിക്കാട്ടുന്ന വിവിധ പരിപാടികളും ഉൾപ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 
 
തങ്ങളുടെ സംസ്ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കൾക്ക് ഓണം അതിൻറെ യഥാർത്ഥ ആവേശത്തോടെ അനുഭവിച്ചു പങ്കെടുക്കുന്നതിനു സഹായകവുമായ നിരവധി പ്രവർത്തനങ്ങൾക്കാണ് ഉണ്ടോ-ഉണ്ടേ ഗാനത്തിൻറെ അവതരണത്തോടെ തങ്ങൾ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഈസ്റ്റേൺ കോണ്ടിമെൻറ്സ് ചീഫ് മാർക്കറ്റിങ് ഓഫിസർ മനോജ് ലാലാവാനി പറഞ്ഞു. ഓണപ്പാട്ടായ ഉണ്ടോ-ഉണ്ടേയുടെ പശ്ചാത്തലത്തിൽ ഈ വർഷം തങ്ങളുടെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുവാൻ ഉപഭോക്താക്കൾക്ക് ആകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഈ ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്നത് തനിക്ക് അളവറ്റ ആഹ്ലാദം നൽകുന്നു എന്നും ഇത് ഒരു ഓണപ്പാട്ടായത് ആ സന്തോഷം വർധിപ്പിക്കുന്നു എന്നും ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്ന സിത്താര പറഞ്ഞു. ഏത് ആഘോഷത്തിൻറേയും അവിഭാജ്യ ഘടകമാണ് സംഗീതം. ജനങ്ങളെ ഒത്തൊരുമിപ്പിക്കാൻ അതിനു കഴിവുണ്ട്. ഈ ഗാനം തൻറെ പ്രതീക്ഷകളേയും മറികടക്കുന്നതാണ്. ഇത് ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി തനിക്ക് ഏറെ സന്തോഷം നൽകുന്നതുമാണ്. ശബ്ദം, കാഴ്ചകൾ, ഗന്ധം തുടങ്ങി ഓണത്തിൻറേതായ എല്ലാത്തിലേക്കും നമ്മെ എത്തിക്കുന്ന ഊർജ്ജസ്വലമായ ഗാനമാണിതെന്നും സിത്താര കൂട്ടിച്ചേർത്തു.
 
പ്രളയവും മഹാമാരിയും മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ ഓണാഘോഷങ്ങൾ വളരെ പരിമിതമായിരുന്നു. ഈ വർഷം ആഹ്ളാദം അതിൻറെ പതിവു വഴികളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. പുതിയ ഓണപ്പാട്ട് അവതരിപ്പിച്ചു കൊണ്ട് ഈസ്റ്റേൺ കോണ്ടിമെൻറ്സ് ഓണാഘോഷത്തിന് മികച്ചൊരു തുടക്കം നൽകാൻ ശ്രമിക്കുകയാണ്.