കൊച്ചി. ആലുവയിൽ നിന്നും 2.100 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് റോസ്കാലികപൂർ സ്വദേശി റജബ് ഷെയ്ഖ് ആണ് എക്സൈസിൻ്റെ പിടിയിലായത്.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം നടത്തുന്ന ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആലുവ എക്സൈസ് സി ഐ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിൽ ആലുവ ടൗൺ ഭാഗത്തു നിന്നാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് റോസ്കാലികപൂർ സ്വദേശി റജബ് ഷെയ്ഖ് പിടിയിലാകുന്നത്.2.100 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
ബംഗാളിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവ് ഇവിടെയെത്തിച്ച് ചെറിയ ചെറിയ പൊതികളിലായി ചില്ലറ വില്പന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. ചെറിയ പൊതിക്ക് 500 രൂപ എന്ന് നിരക്കിലാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. പ്രധാനമായും കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാളുടെ വിൽപ്പന.
പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസപെക്ടർ ഗ്രേഡ് ഹാരിസ് വി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ വി. ബി രാജേഷ്, ഷിവിൻ പി.പി ഡ്രൈവർ ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.