സാഹിത്യകാരൻ നാരായൻ അന്തരിച്ചു

Advertisement

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ആദിവാസി സമൂഹമായ മലയരയൻമാരെ ഇതിവൃത്തമാക്കി രചിച്ച ‘കൊച്ചരേത്തി’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. നാരായൻ എഴുതിയ ആദ്യ നോവലായിരുന്നു ഇത്.

1998ലാണ് കൊച്ചരേത്തി പ്രസിദ്ധീകരിച്ചത്. കേരള സാഹിത്യ അക്കാദമി അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവക്ക് കൊച്ചരേത്തി അർഹമായി. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണ് തോൽക്കുന്നവർ, കൃഷ്ണ നെല്ലിന്റെ ചോറ്, തോൽവികളുടെ തമ്പുരാൻമാർ എന്നിവയാണ് പ്രധാന കൃതികൾ.

തൊടുപുഴ കുടയത്തൂരിൽ 1940ലായിരുന്നു നാരായന്റ ജനനം. ഭാര്യ: ലത. മക്കൾ:: രാജേശ്വരി, സിദ്ധാരഥ കുമാർ, സന്തോഷ് നാരായൻ.