സർവ്വകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ

Advertisement

തിരുവനന്തപുരം: സർവകലാശാലകളിലെ ചട്ട ലംഘനങ്ങളിൽ കടുത്ത നടപടിയിലേക്ക് ഗവർണ്ണർ. പ്രിയ വർഗീസിന്റെ വിവാദ നിയമനത്തിൽ കണ്ണൂർ വിസിക്ക് എതിരെ ഉടൻ നടപടിയിലേക്ക് നീങ്ങും.

വിസിക്ക് ഷോ കോസ് നോട്ടീസ് ഉടൻ നല്കി നടപടിയിലേക്ക് പോകും. സ്റ്റേ നടപടിക്ക് എതിരെ സർവകലാശാലയുടെ നിയമ നടപടിയും രാജ് ഭവൻ നിരീക്ഷിക്കുന്നു. വി സി അപ്പീൽ പോകുമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഗവർണ്ണർക്ക് എതിരെ അപ്പീൽ നില നിൽക്കുമോ എന്ന സംശയം ഉയരുന്നുണ്ട്.

അതിനിടെ ഗവർണ്ണർക്ക് എതിരെ ഇന്നു ചേരുന്ന കേരള സർവകലാശാല സെനറ്റ് യോഗം പ്രമേയം കൊണ്ട് വരാൻ നോക്കുന്നുണ്ട്. വിസി നിയമനത്തിൽ ഗവർണ്ണർ ഏകപക്ഷീയമായി സേർച്ച്‌ കമ്മിറ്റി ഉണ്ടാക്കി എന്ന് ആരോപിച്ചാണ് നീക്കം. പ്രമേയം വന്നാൽ കേരള വിസിക്കും എതിരെ ഗവർണ്ണർ നടപടി എടുത്തേക്കും. ഗവർണർ രൂപീകരിച്ച സേർച്ച്‌ കമ്മിറ്റിയിലേക്ക് കേരള സർവകലാശാല ഇത് വരെ നോമിനിയെ നൽകിയിട്ടില്ല.