കുട്ടികൾക്കിടയിൽ താരമായി വീണ്ടും ആലപ്പുഴ കളക്ടർ

Advertisement

ആലപ്പുഴ: കളക്ടറായി ചാർജെടുത്ത നാൾ മുതൽ വ്യത്യസ്തമാർന്ന കുറിപ്പുകളുമായി ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണതേജ വീണ്ടും രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പിലാണ് കലക്ടറുടെ ഉപദേശം. സ്‌കൂൾ അവധിയായതുകൊണ്ട് എല്ലാവരും രാത്രി ഹോം വർക്ക് ചെയ്യണമെന്നും പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും കലക്ടർ ഉപദേശിച്ചു.

അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച്‌ കൊടുക്കാൻ മറക്കരുതെന്നും കലക്ടർ ഓർമിപ്പിച്ചു. വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ.

രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യണമെന്നും കലക്ടർ കുറിച്ചു. കമന്റിൽ നിരവധി പേർ അനുകൂലിച്ചും ട്രോളിയും രംഗത്തെത്തി.

കുറിപ്പിന്റെ പൂർണരൂപം

നാളെ സ്‌കൂൾ അവധി ഒക്കെയല്ലേ. അതുകൊണ്ട് എല്ലാവരും ഇന്ന് രാത്രി തന്നെ ഹോംവർക് ചെയ്ത് വെക്കണം. നാളെ പരമാവധി മൊബൈൽ, ടി.വി, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. അച്ഛനോടും അമ്മയോടും ഒപ്പം സമയം ചിലവിടണം. മൂന്ന് നേരവും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. ആദ്യ ഉരുള അവരുടെ വായിൽ വെച്ച്‌ കൊടുക്കാൻ മറക്കരുത് കേട്ടോ.

വീട് വൃത്തിയാക്കാനും വീട്ടിലെ ജോലികൾ ചെയ്യാനും അച്ഛനെയും അമ്മയെയും സഹായിക്കണം. വൈകുന്നേരം അവരോടൊപ്പം പുറത്തേക്ക് നടക്കാൻ പോകുകയോ അടുത്തുള്ള പാർക്കിലോ ബീച്ചിലോ പോവുകയോ ചെയ്യണേ. രണ്ടുപേരുടെയും നടുക്ക് കൈപിടിച്ചു വേണം നടക്കാൻ. എന്നിട്ട് നിങ്ങൾ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ എനിക്കും ഷെയർ ചെയ്യുമല്ലോ…
ഒത്തിരി സ്‌നേഹത്തോടെ

Advertisement