എട്ടാം വിവാഹവാർഷികം ആഘോഷിച്ച്‌ ഫഹദും നസ്രിയയും

Advertisement

ആലപ്പുഴ: ഫഹദ് ഫാസിലും നസ്രിയയും മലയാളികളുടെ പ്രിയ താരദമ്പതികളാണ് . ഇരുവരുടെയും വിവാഹം 2014ൽ ആയിരുന്നു. ആരാധകർ പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഫഹദും നസ്രിയയും തങ്ങളുടെ എട്ടാം വിവാഹവാർഷികം ഇന്ന് ആഘോഷിക്കുകയാണ്.

താരദമ്പതികൾക്ക് ആശംസകളുമായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രം​ഗത്തെത്തുന്നത്. നസ്രിയ ഈ അവസരത്തിൽ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
വീഡിയോയിൽ ഫഹദും നസ്രിയയും സൈക്കിൾ റൈഡ് നടത്തുന്നതാണ്.

“ശരി….ഭ്രാന്തിന്റെ മറ്റൊരു വർഷം…8 വർഷം മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതരായത്, ദൈവമേ, ഇത് ഒരു സവാരിയാണ്”, എന്നാണ് നസ്രിയ വീഡിയോ പങ്കുവച്ച്‌ കുറിച്ചത്. ഫഹദിന്റെ അനുജൻ ഫർഹാൻ കമന്റ് ചെയ്തിരിക്കുന്നത് ഹാപ്പി ആനിവേഴ്സറി ​ഗയ്സ് എന്നാണ്. ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം 2014 ഓഗസ്റ്റ് 21 നായിരുന്നു. വിവാഹം ഇരുവരും ഒന്നിച്ചഭിനയിച്ച അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു.