പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ വന്‍തീപിടുത്തം

Advertisement

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ പെയിന്റ് കെമിക്കല്‍ ഗോഡൗണില്‍ വന്‍തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. തിന്നര്‍ ടാങ്കിനു തീ പിടിച്ചതോടെയാണ് കെട്ടിടമാകെ തീ പടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗോഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.