‘ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും’; ട്രോളുമായി ഷാഫി പറമ്പിൽ

Advertisement

‘ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും’; ട്രോളുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നടത്തിയ ‘ആത്മഗത’ത്തിൽ ട്രോളുമായി ഷാഫി പറമ്പിൽ എം എൽ എ. ലോകായുക്ത ഭേദഗതിയിലെ ചർച്ചയിൽ സംസാരിക്കാനായി കെ ടി ജലീൽ എം എൽ എ എഴുന്നേറ്റപ്പോളുള്ള ശൈലജയുടെ വാക്കുകളിലാണ് ഷാഫി ട്രോളുമായി രംഗത്തെത്തിയത്. മൈക്കിൽ കൂടി വിളിച്ച് പറയാതെ ”ആത്മഗതം” പറ്റുമോ?
വിളിച്ച് പറയാതിരുന്നാൽ ഫലം കുറയുമെന്നാണ് ഷാഫി പരിഹാസ രൂപേണ ഫേസ്ബുക്കിൽ കുറിച്ചത്.

നേരത്തെ ലോകായുക്ത ഭേദഗതിയിലെ ചർച്ചയിൽ ജലീൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഇയാൾ നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു ശൈലജ പറഞ്ഞത്. മൈക്ക് ഓണാണ് എന്ന് ഓർമ്മിക്കാതെയുള്ള മുൻ ആരോഗ്യമന്ത്രിയുടെ വാക്കുകൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആത്മഗതം നടത്തിയതാണെന്ന് പറഞ്ഞ് ശൈലജ ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചിരുന്നു.

നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവർ പറഞ്ഞു.