ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Advertisement

കോഴിക്കോട്: വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ വള്ളം മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കടലിലകപ്പെട്ട അച്യുതനേയും അസീസിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.