മുടി കൊഴിച്ചിലിനുമുന്നില്‍ പതറിപ്പോകാത്തവരില്ല, ഇതൊന്നു പരീക്ഷിച്ചുകൂടേ

Advertisement

മുടികൊഴിച്ചിലിനുമുന്നില്‍ പതറിപ്പോകാത്തവരില്ല, പ്രത്യേകിച്ചും സ്ത്രീകള്‍. നല്ലനീളത്തിലും ഉള്‍ക്കട്ടിയോടും മുടിയുണ്ടായിരുന്നവര്‍ മാസങ്ങള്‍ക്കകം മാരക രോഗബാധിതരെപ്പോലെ തോന്നിപ്പിക്കുന്ന മുടികൊഴിച്ചില്‍ പലരുടെയും ഉറക്കം തന്നെ കളയാറുണ്ട്. കാരണം പലതാണ്. മോശം വെള്ളത്തിലെകുളി, ശരീരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍, താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, പോഷകക്കുറവ് എന്നിങ്ങനെ പലതാവാം.

ഒട്ടേറെപേരുടെ ഉറക്കം കളയുന്ന ഈ പ്രശ്‌നത്തിന് പരിഹാരം നമ്മുടെ അടുക്കളയിലുണ്ടെന്നത് പുതിയ അറിവല്ലേ. മുടികൊഴിച്ചിലിന് നല്ലൊരു പരിഹാരമാര്‍ഗമാണ് സവാള നീര്. കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സള്‍ഫര്‍ ധാരാളം സവാള നീരിലുണ്ട്. രക്തയോട്ടം ക്രമപ്പെടുത്താനും തലയോട്ടി വൃത്തിയാക്കാനും സവാള നീര് ഉത്തമമാണ്.

ഇതിനായി സവാള ചെറുതായി അരിഞ്ഞ് ഇതിന്റെ നീരെടുക്കുകയാണ് ആദ്യം വേണ്ടത്. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. അതേസമയം ഇതിന് ഒരു മോശം കാര്യവുമുണ്ട്. സവാളയുടെ ഗന്ധം ചിലര്‍ക്ക് അസഹ്യമാണ്. ഇത് മാറാന്‍ ഷാംപു ഉപയോഗിക്കാം.

കൂടാതെ താരന്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ കറ്റാര്‍വാഴയുടെ നീര് ഉപയോഗിക്കാം. അതേസമയം കഴിക്കുന്ന ആഹാരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലെങ്കിലും മുടികൊഴിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Advertisement